ഹരി
അഞ്ചു വയസ്സുകാരിയായ മകളെ നൃത്തം പഠിപ്പിക്കാൻ തീരുമാനിച്ചപ്പോൾ ആദ്യം മനസ്സിൽ ഓടിയെത്തിയത് കലാസദനം പ്രമീള ടീച്ചറുടെ പേരായിരുന്നു. ഞങ്ങളുടെ നാട്ടിലെ പ്രശസ്തയായ നൃത്ത അധ്യാപികയാണ് അവർ. ധാരാളം കലാപ്രതിഭകൾ ടീച്ചറുടെ ശിക്ഷണത്തിൽ വളർന്നു വന്നിട്ടുണ്ട്. ഫീസ് കുറച്ച് കൂടുതൽ ആണെങ്കിലും ടീച്ചറുടെ ശിക്ഷണത്തിൽ എന്റെ മോളും നല്ലൊരു കലാകാരിയായി വളർന്നു വരുമല്ലോ എന്നൊരു ആശ്വാസമായിരുന്നു മനസ്സിൽ. ടീച്ചറെ മുൻപ് പലയിടത്തും വച്ച് കണ്ടിട്ടുണ്ടെങ്കിലും സംസാരിച്ച് പരിചയം ഒന്നും ഉണ്ടായിരുന്നില്ല. ഒരു ഞായറാഴ്ച ദിവസമായിരുന്നു ഞാനും വൈഫും മോളും കൂടി ടീച്ചറുടെ ഡാൻസ് അക്കാദമിയിൽ എത്തുന്നത്. റിസെപ്ഷനിൽ കയറിയപ്പോൾ അവിടെ ഉണ്ടായിരുന്ന ഒരു പെൺകുട്ടി ഞങ്ങളോട് ഇരിക്കാൻ പറഞ്ഞു. ടീച്ചർ ക്ലാസ്സ് എടുക്കുകയാണെന്നും കുറച്ചു സമയത്തിനുള്ളിൽ വരുമെന്നും പറഞ്ഞു. പെൺകുട്ടി കൊണ്ടുതന്ന ചായയും മൊത്തിയിരിക്കുമ്പോഴാണ് ചുമരിൽ തൂക്കിയിട്ടിരിക്കുന്ന ചിത്രങ്ങളിൽ കണ്ണു പതിയുന്നത്. ടീച്ചർ പഠിപ്പിച്ച പല പ്രകൽഭ കലാകാരൻമാരുടേയും കലാകാരികളുടേയും ചിത്രങ്ങളായിരുന്നു അതിൽ ഭൂരിഭാഗവും. അതു നോക്കി നിന്നപ്പോൾ ഉള്ളിൽ തെല്ലൊരു അഭിമാനം തോന്നി. നാളെ എന്റെ മകളു...